ഛിട്ടോര്‍ഗഢ്: ഹോസ്റ്റല്‍ മുറിയില്‍ ബീഫ് പാകം ചെയ്തുവെന്നാരോപിച്ച് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ നാല് കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. ഛിട്ടോര്‍ഗഢിലെ മീവാര്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.
വിദ്യാര്‍ഥികള്‍ പാകം ചെയത ബീഫ് ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയതായി പൊലിസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ചില ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി കാമ്പസിലെത്തിയിട്ടുണ്ട്. അതേസമയം, പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
ബീഫ് കഴിച്ചെന്നാരോപിച്ച് രാജ്യമൊട്ടാകെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് അന്ത്യമില്ലെന്നറിയിച്ചാണ് വീണ്ടുമൊരു സംഭവമുണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധമുണ്ടായെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നപടിയും സ്വീകരിച്ചിട്ടില്ല.
www.rahmathvoice.blogspot.com